അങ്കമാലി: മൂക്കന്നൂർ റോയൽ ക്ലബ്ബും എം.എ.ജി.ജെ ആശുപത്രി സേക്രഡ് ഹാർട്ട് കാർഡിയാക് സെന്ററും സംയുക്തമായി സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ഡയറക്ടർ തോമസ് കരോണ്ടുകടവിൽ ഉദ്ഘാടനം ചെയ്തു. റോയൽ ക്ലബ് പ്രസിഡന്റ് എം.സി. വർഗീസ്, സെക്രട്ടറി പി.ഒ. പൗലോസ്, പ്രോഗ്രാം ചെയർമാൻ പി.ഡി. ആന്റണി, കൺവീനർ വി.പി. ജോർജ്, ട്രഷറർ വി.വി. അലക്സാണ്ടർ തുടങ്ങിയവർ സംസാരിച്ചു. സീനിയർ കൺസൾട്ടന്റ് ഡോ. ജെനു ജയിംസ് ചാക്കോള നേതൃത്വം നൽകി.