
കൊച്ചി: ചൈനയിലെ മെഷീൻ നിർമ്മാതാക്കളായ ജാക്ക് ടെക്‌നോളജിയുടെ പുതിയ തയ്യൽ മെഷീൻ എഎംഎച്ച് (എ5ഇ) വിപണനോദ്ഘാടനം സിവ മറ്റേർണിറ്റിവെയർ മാനേജിംഗ് ഡയറക്ടർ മെയ്‌ജോയും, ജീൻസി അപ്പാരൽസ് ഡയറക്ടർ ജീൻ സിബിയും ചേർന്ന് നിർവഹിച്ചു.
മറ്റ് മെഷീനുകളിൽ നിന്നും വ്യത്യസ്തമായ ഡിസൈനുകളിൽ കട്ടി കുറഞ്ഞ തുണി മുതൽ കട്ടി കൂടിയ ജീൻസ് തുണിവരെ തൈയ്ക്കാൻ കഴിയും. ജാക്ക് കമ്പനി സൗത്ത് ഇന്ത്യൻ മാനേജർ സന്തോഷ് കുമാർ, കേരള മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് അലൻ സുരേഷ്, ജാക് കേരള ഡിസ്ട്രിബ്യൂട്ടർ ഇടപ്പള്ളി ഉത്രം സീവിംഗ് സിസ്റ്റംസ് ഉടമ ബി. എം. രാഹുൽ എന്നിവരും പങ്കെടുത്തു. പുതിയ യൂണിറ്റ് തുടങ്ങാൻ എല്ലാവിധ മാർഗ നിർദ്ദേശങ്ങളും നൽകുമെന്ന് ബി.എം. രാഹുൽ പറഞ്ഞു.