പറവൂർ: പറവൂരിലെ സിവിൽ കോടതികളിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ സംഗമം നടന്നു. മുൻ ശിരസ്താദാർ ഇ.എം. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ. തമ്പി, ടി.എസ്. ശ്രീവത്സൻ, സി.കെ. സന്തോഷ്, ആർ.വി. രമേശ്, മുഹമ്മദ് ഇലിയാസ്, ഗോപികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന അംഗം ജാനമ്മയെ ആദരിച്ചു. ഭാരവാഹികളായി ഇ.എം. ജോസഫ് (രക്ഷാധികാരി), ആർ.വി. രമേശ് (പ്രസി‌ഡന്റ്), കെ.ഒ.റോസി (സെക്രട്ടറി), എം.ജി. ശാന്ത (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.