y
ആരോഗ്യമന്ത്രി വീണ ജോർജിൽ നിന്ന് പ്രശസ്തിപത്രവും മെമന്റോയും നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഏറ്റുവാങ്ങുന്നു

മരട്: നഗരസഭ ഹോമിയോ ഡിസ്പെൻസറിക്ക് ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സ്ഥാപനങ്ങൾക്കുള്ള എൻ.എ.ബി.എച്ച് എൻട്രി ലെവൽ അംഗീകാരം ലഭിച്ചു. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണ ജോർജ് പ്രശസ്തിപത്രവും മെമന്റോയും നൽകി. നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, കൗൺസിലർ ചന്ദ്രകലാധരൻ, പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, മെഡിക്കൽ ഓഫീസർമാരായ ഡോ. കെ.ആർ. നമിത, ഡോ.സി.എൽ. രാജേശ്വരി, ഡി.എം.ഒ മേഴ്സി ഗോൺസാൽവസ് എന്നിവർ പങ്കെടുത്തു.