പറവൂർ: മഹാത്മാഗാന്ധി സർവകലാശാലയുടെ ഈ വർഷത്തെ മികച്ച എൻ.എസ്.എസ് പ്രവർത്തനത്തിനുള്ള പ്രശംസാപത്രം മാല്യങ്കര എസ്.എൻ.എം കോളേജ് സ്വന്തമാക്കി. എം.ജി യൂണിവേഴ്സിറ്റി എൻ.എസ്. എസ് കോ ഓർഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസനിൽ നിന്ന് പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത പ്രശംസാപത്രം ഏറ്റുവാങ്ങി. മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള പ്രശംസാപത്രം ഡോ. വി.സി. രശ്മിയും മികച്ച വൊളന്റിയർക്കുള്ള പ്രശംസാപത്രം കെ.എസ്. അനുജിത്തും കരസ്ഥമാക്കി.