നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം നിർമ്മിക്കാൻ ആസ്തി വികസന ഫണ്ടിൽ നിന്ന് 2.35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.

കൂടുതൽ സൗകര്യങ്ങളുള്ള കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം നിലവിലെ പ്രൈമറി ഹെൽത്ത് സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമിയിലില്ല. സ്ഥലം ലഭ്യമായ സാഹചര്യത്തിലാണ് ഫണ്ട് അനുവദിച്ചത്.

രണ്ട് നിലയിലായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോർ 4454 ചതുരശ്ര അടിയാണ്. ഗ്രൗണ്ട് ഫ്ലോറിൽ ഔട്ട്‌പേഷ്യന്റ് റൂമുകൾ, നെബുലൈസേഷൻ റൂം, ഒബ്‌സർവേഷൻ റൂം, ലബോറട്ടറി, സാംപിൾ കളക്ഷൻ, ടെസ്റ്റിംഗ് റൂം, ഫാർമസി, സ്റ്റോർ, എ.സി സ്റ്റോർ, രജിസ്‌ട്രേഷൻ റൂം, പ്രഥമിക പരിശോധനാ റൂം, വെയിറ്റിംഗ് ഏരിയ, ടോയ്‌ലറ്റുകൾ, വാഷ് റൂം എന്നിവയുണ്ടാകും. ഒന്നാംനിലയിൽ 4454 ചതുരശ്ര അടിയിൽ കിടത്തി ചികിത്സക്കായി അഞ്ച് ഡബിൾ റൂമുകൾ, പുരുഷന്മാരുടെ വാർഡ്, സ്ത്രീകൾക്കുള്ള വാർഡ്, വാഷ് റൂം എന്നിവ സജ്ജമാക്കും.