കോലഞ്ചേരി: കുന്നത്തുനാട് താലൂക്ക് ലാൻഡ് അസൈൻമെന്റ് കമ്മി​റ്റി ന‌‌ടത്തി. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനായി. മണ്ഡലത്തിലെ വിവിധ വില്ലേജുകളിൽ നിന്നുള്ള 18 അപേക്ഷകളിൽ 14 പട്ടയങ്ങൾ നൽകുന്നതിന് തീരുമാനമായി. മൂന്നുമാസം കൂടുമ്പോൾ ചേരുന്ന കമ്മി​റ്റിയിൽ അപേക്ഷകൾ പരിഗണിച്ച് അർഹരായവർക്ക് പട്ടയം നൽകുന്നതിന് നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, തഹസിൽദാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.