khra
കേരള ഹോട്ടൻ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി രൂപീകരിച്ച ഹൈജീൻ മോണിറ്ററിംഗ് സ്‌ക്വാഡിന്റെ പ്രവർത്തനം ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ജില്ലയിലെ ഹോട്ടലുകളിലെയും റസ്‌റ്റോറന്റുകളിലെയും ശുചിത്വം ഉറപ്പുവരുത്താനും ന്യൂനതകൾ പരിഹരിക്കാൻ ഉടമയ്ക്ക് നിർദ്ദേശം നൽകാനും കേരള ഹോട്ടൻ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി രൂപീകരിച്ച ഹൈജീൻ മോണറ്ററിംഗ് സ്‌ക്വാഡ് പ്രവർത്തനമാരംഭിച്ചു. ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് കൂടുതൽ ഭക്തജനങ്ങളെത്തുന്ന ആലുവയിലെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും സ്‌ക്വാഡ് ആദ്യഘട്ട പരിശോധന നടത്തി.

കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ ഉദ്ഘാടനം ചെയ്തു.

സ്‌ക്വാഡുകൾക്ക് ജില്ലാ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശീലനം നൽകിയിരുന്നു. സ്ക്വാഡിന്റെ പ്രവർത്തനം ജില്ലയിലുടനീളം വ്യാപിപ്പിക്കുമെന്നും ഹോട്ടലുകളിൽ ശുചിത്വം ഉറപ്പുവരുത്തുമെന്നും ടി.ജെ. മനോഹരൻ, ജില്ലാ സെക്രട്ടറി കെ.ടി. റഹീം എന്നിവർ അറിയിച്ചു.

പരിശോധനയ്ക്ക് ജില്ലാ ട്രഷറർ സി.കെ. അനിൽ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. പാർത്ഥസാരഥി, ഹൈജീൻ മോണിറ്ററിംഗ് സ്‌ക്വാഡ് ചെയർമാൻ കെ.പി. നാദിർഷ, അംഗങ്ങളായ സി.എ. സാദിഖ്, അബ്ദു, യൂനസ് അലി, റൗഫ്, എൽ. മനോജ്, കെ.കെ. അശോകൻ, അംബ്രോസ് മാത്യു, പി.കെ. സഹീർ, ആലുവ യൂണിറ്റ് പ്രസിഡന്റ് ഫക്രുദീൻ, സെക്രട്ടറി അബ്ദുൾ ഖാദർ എന്നിവർ നേതൃത്വം നൽകി.