മൂവാറ്റുപുഴ: മാറാടി പഞ്ചായത്ത് നാലാം വാർഡിലെ കുരുക്കുന്നപുരത്ത്

സ്മാർട്ട് അങ്കണവാടി പ്രവർത്തനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോർജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി,​ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ബിനി ഷൈമോൻ, രമ രാമകൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പി. പി. ജോളി, ജിഷ ജിജോ, ബിജു കുര്യാക്കോസ്, വാർഡ് മെമ്പർമാരായ ഷൈനി മുരളി, അജി സാജു, രതീഷ് ചങ്ങാലിമറ്റം, ജിബി മണ്ണത്തുകാരൻ, സിജി ഷാമോൻ, ജയ്സ് ജോൺ തുടങ്ങിയവർ സംസാരിച്ചു.