കോലഞ്ചേരി: അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി എം.എം. മോനായി ഉദ്ഘാടനം ചെയ്തു. സ്ഥിരനിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം കെ.എസ്.കെ.ടി.യു സംസ്ഥാന ട്രഷറർ സി.ബി. ദേവദർശനനും പ്രതിമാസ നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം കർഷകസംഘം ജില്ലാ ട്രഷറർ കെ.വി. ഏലിയാസും നിർവഹിച്ചു. എം.എൻ. മോഹനൻ ബൈലാ വിതരണം നടത്തി. സംഘം പ്രസിഡന്റ് ടി.വി. പീറ്റർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബിജു ടി. മാത്യു, കെ.കെ. ഏലിയാസ്, എൻ.എം. കരീം, എ.ആർ. രാജേഷ്, സെക്രട്ടറി പോൾ ടി. വർഗീസ് എന്നിവർ സംസാരിച്ചു.