കോലഞ്ചേരി: ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി ഐക്കരനാട് പഞ്ചായത്തിലെ പെരിവുംമൂഴി കടവിൽ 1.25 ലക്ഷം കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഉമ മഹേശ്വരി ഉദ്ഘാടനം ചെയ്തു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. ബെൻസൺ പദ്ധതി വിശദീകരിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗം പി.പി. ജോണി, എക്സ്റ്റൻഷൻ ഓഫീസർമാരായ കെ.വിഷ്ണു, എൻ. അഭിരാമി എന്നിവർ സംസാരിച്ചു.