മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ജോയ്സ് ജോർജ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ബൂത്ത് കൺവെൻഷനുകൾ ആരംഭിച്ചു. പായിപ്ര പഞ്ചായത്ത് മൂന്ന് ബൂത്ത് കൺവെൻഷൻ സഹകരണ ബാങ്ക് ഹാളിൽ സി.പി.എം ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.എം. സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.എൻ. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ. ശ്രീകാന്ത് പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. കെ. ഘോഷ്, സി.കെ. ഉണ്ണി എന്നിവർ സംസാരിച്ചു.