മൂവാറ്റുപുഴ: കെ.എം.എൽ.പി സ്‌കൂൾ 60-ാം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ വൈരമൊഴി എന്ന സുവനീറിന്റെ പ്രകാശനവും രക്ഷാകർതൃ സമ്മേളനവും മുനിസിപ്പൽ കൗൺസിലർ നെജില ഷാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.എ. ഷെമിർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.കെ. മുഹമ്മദ്,​ പി.യു. സീമ മോൾ, എം.എ. ഹംസ, ബി. ഷീബ, ജോഹർ ഫരീദ്, എം.എ. റെസിന, സാദിഖ് അലി, സൽമാ നൗഷാദ്, ഫൗസിയ തുടങ്ങിയവർ സംസാരിച്ചു.