rajeev

കൊച്ചി: തോട്ടം മേഖലയ്ക്കുള്ള ഭവനനിർമ്മാണ സബ്‌സിഡി പദ്ധതി പ്ലാന്റേഷൻ ഡയറക്ടറേറ്റ് വഴി നടപ്പാക്കുമെന്ന് വ്യവസായ, കയർ, നിയമമന്ത്രി പി. രാജീവ് പറഞ്ഞു. ഇതിനായി പത്തു കോടി രൂപ ബഡ്‌ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഭവനനിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് തോട്ടം ഉടമകളുമായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുസംബന്ധിച്ച ഉത്തരവ് ജൂണിൽ ഇറങ്ങും. തോട്ടം മേഖലയിൽ അഞ്ച് ശതമാനം ഭൂമിയിൽ ഇതരകൃഷിയും ടൂറിസം പ്രവർത്തനങ്ങളും നടത്തുന്നതിനുള്ള ഏകജാലക സംവിധാനം ജൂണിൽ നിലവിൽവരും.

തോട്ടം മേഖലയ്ക്ക് മൂന്ന് പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് വ്യവസായവകുപ്പ് ഡയറക്ടറും പ്ലാൻറേഷൻ വകുപ്പ് സ്‌പെഷ്യൽ ഓഫീസറുമായ എസ്. ഹരികിഷോർ പറഞ്ഞു. പ്ലാന്റേഷൻ ഡയറക്ടറേറ്റ് അഡിസ്റ്റന്റ് ഡയറക്ടർ കെ.എസ്. കൃപകുമാർ, ഡെപ്യൂട്ടി ഡയറക്ടർ ജോസ് തോമസ് തുടങ്ങിയവരും പങ്കെടുത്തു.