kvves
കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് കലൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കലൂർ ദേശാഭിമാനി ജംഗ്ഷനിൽ ആരംഭിച്ച ദാഹജല വിതരണത്തിന്റെ ഉദ്ഘാടനം കെ.വി.വി.ഇ.എസ് കലൂർ യൂണിറ്റ് പ്രസിഡന്റ് കെ.എ. നാദിർഷാ നിർവഹിക്കുന്നു

കൊച്ചി: കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് കലൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കലൂർ ദേശാഭിമാനി ജംഗ്ഷനിൽ ദാഹജല വിതരണം തുടങ്ങി. കെ.വി.വി.ഇ.എസ് കലൂർ യൂണിറ്റ് പ്രസിഡന്റ് കെ.എ.നാദിർഷാ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് യുണിറ്റ് പ്രസിഡന്റ് എസ്.എസ്. സനോജിന്റെ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് ജനറൽ സെക്രട്ടറി വി. ജംഷീർ, ട്രഷറർ വി.എ. ഷിഹാബ്, യൂണിറ്റ് ജന. സെക്രട്ടറി കെ.സി. അനസ്, ട്രഷറർ സജി സ്റ്റാൻലി, നടരാജൻ കലൂർ, റഹീം കൈപ്പള്ളി, അനസ് ഉസ്മാൻ, അലൻ കലൂർ, ഒ.എ. സത്താർ, ഒ.എ. അബ്ദുൽ കാദർ, ഷിബി നാദിർഷ, വി. സുൽഫത്ത്, ടി.ബി. അൻസാർ, ആശ നന്ദൻ, ഒ.എ. അഷറഫ്, സംഗീത റെനീഷ് തുടങ്ങിയവർ സംസാരിച്ചു.