തൃപ്പൂണിത്തുറ: മെട്രോ സ്റ്റേഷന്റെ നിർമ്മാണത്തിന്റെ ഭാഗമായി നികത്തപ്പെട്ട പൊതു തോടുകൾ എല്ലാം പുന:സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിവേദനം ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മന്ത്രി പി.രാജീവിനും മെട്രോ എം.ഡി. ലോക് നാഥ് ബഹ്റയ്ക്കും സമർപ്പിച്ചിരുന്നു. ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ലോക്നാഥ് ബഹ്റയും ഉറപ്പു നൽകി.