ചോറ്റാനിക്കര: എസ് എൻ ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക യൂണിയനിലെ അടിയം ശാഖയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം യൂണിയൻ സെക്രട്ടറി അഡ്വ.എസ്. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ. എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. വി. എൻ.പുരുഷോത്തമൻ വടക്കലാറ്റ് അനുസ്മരണപ്രഭാഷണം നടത്തി. മുൻ ശാഖ പ്രസിഡന്റ് ബാബു കുറുമഠം സ്വാഗതം പറഞ്ഞു. കെ. ആർ.നാരായണന്റെ പുത്രന്മാരായ കെ.എൻ.അശോകൻ, കെ.എൻ.ജിനൻ എന്നിവർ മുഖ്യാതിഥിയായി. വനിതാ സംഘം ഭാരവാഹികളായ സലിജ അനിൽകുമാർ, സുമ ചന്ദ്രൻ, പ്രമീള പ്രസാദ്,ആദർശ് പ്രസാദ്, അയന ചന്ദ്രൻ, അക്ഷര കുഞ്ഞുമോൻ, രേവമ്മ രാജേന്ദ്രൻ, ഉത്തമൻകാരുവള്ളിൽ,മോഹനൻ ആച്ചേരിൽ, കൃഷ്ണകുമാരി, വത്സ പ്രദീപ് എന്നിവർ സംസാരിച്ചു.ശാഖാ സെക്രട്ടറി ബിജു പുത്തൻതറ നന്ദി പറഞ്ഞു.