കാക്കനാട്: ശമ്പളവും പെൻഷനും തടസപ്പെടുത്തുവാനുള്ള കേന്ദ്ര സർക്കാർ ശ്രമം ഉപേക്ഷിക്കുക,
കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആക്ഷൻ കൗൺസിൽ ഒഫ്
സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് സമരസമിതിയുടെ നേതൃത്വത്തിൽ എറണാകുളം കളക്ട്രേറ്റിൽ ജീവനക്കാർ
കരിദിനം ആചരിച്ചു. പ്രതിഷേധ പ്രകടനവും ധർണയും എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിന്ദു രാജൻ,
കെ.ജി.ഒ.എ ഏരിയ ട്രഷറർ വി.എൻ ഷീബ, കെ.എ. അൻവർ, ഡി.പി ദിപിൻ,ലിൻസി വർഗീസ് എന്നിവർ സംസാരിച്ചു.