കൊടുങ്ങല്ലൂർ: കണ്ണൂരിൽ നടന്ന 63-ാമത് സംസ്ഥാന പോളിടെക്‌നിക് ഗെയിംസ് ആൻഡ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 2024ൽ മാല്യയങ്കര എസ്.എൻ.എം പോളിടെക്‌നിക്ക് കോളേജ് ബാൾ ബാഡ്മിന്റണിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫൈനലിൽ മഞ്ചേരി ഗവ. പോളിടെക്‌നിക്ക് കോളേജിനെയാണ് പരാജയപ്പെടുത്തിയത്. രണ്ടാംവർഷ ഇലക്ട്രിക്കൽ വിദ്യാർത്ഥി ടി.പി. അദൈ്വതിനെ ടൂർണമെന്റിലെ മികച്ച പ്ലെയറായി തിരഞ്ഞെടുത്തു. ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം അദ്ധ്യാപകൻ എം.ജി. ജീമോൻ പരിശീലിപ്പിച്ച ടീമിൽ ആഷിക് സുനിൽകുമാർ, എഡ്‌വിൻ ഷാജി, ഇ.ആർ. ആദർശ് രാജ്, ടി.പി. അദൈ്വത്, എ.ടി. നന്ദകുമാർ, രാഹുൽ അജയ്, കെ.എസ്. സഞ്ജയ്, എൻ.ജി. അഭിഷേക് എന്നിവരായിരുന്നു അംഗങ്ങൾ.