കൊച്ചി: പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷം പിണറായി സർക്കാരിന്റെ രാജി ഉറപ്പാണെന്ന് ജെ.എസ്.എസ് സംസ്ഥാന സെന്റർ യോഗം വിലയിരുത്തി. സംസ്ഥാനത്തിന്റെ പൊതുകടം നാൾക്കുനാൾ കൂടിവരുമ്പോഴും കേന്ദ്രം കടമെടുപ്പ് പരിധി കൂട്ടണമെന്ന ഏക അജണ്ടമാത്രമാണ് ഇടത് സർക്കാരിനുള്ളത്. ക്ലിഫ്ഹൗസിലെ മരപ്പട്ടിയെ ഭയക്കുന്ന മുഖ്യമന്ത്രി വന്യജീവികളെ ഭയന്ന് വിറങ്ങലിച്ച മലയോര ജനതയുടെ ആശങ്കയകറ്റാൻ ഇതേവരെ ഒന്നും ചെയ്തിട്ടില്ല. അഡ്വ.എ.എൻ. രാജൻ ബാബു ജനറൽ സെക്രട്ടറിയായ ജെ.എസ്.എസിനെ മാത്രമാണ് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചിട്ടുള്ളത്. യു.ഡി.എഫിന്റെ വിജയത്തിനായി പ്രവർത്തിക്കാൻ കൊച്ചിയിൽ കൂടിയ പാർട്ടി സെന്റർ തീരുമാനിച്ചു.