gdjmma-logo

കൊച്ചി: സ്വർണാഭരണ നിർമ്മാണരംഗത്തെ അസംഘടിതരുടെ ക്ഷേമവും പുരോഗതിയും ലക്ഷ്യമിട്ടും അവകാശ സംരക്ഷണത്തിനുമായി അൽ മുക്താദിർ ജുവലറി ഗ്രൂപ്പ് സ്ഥാപകൻ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ രൂപീകൃതമായ ഗോൾഡ് ആൻഡ് ഡയമണ്ട് ജുവലറി മാനുഫാക്ചറിംഗ് മർച്ചന്റ് അസോസിയേഷന്റെ (ജി.ഡി.ജെ.എം.എം.എ) എറണാകുളം ജില്ലയിലെ അംഗത്വവിതരണം ശക്തമാക്കുന്നു.
ഇതിന്റെ ഭാഗമായുള്ള യോഗം ഇന്ന് വൈകുന്നേരം 7.30ന് എറണാകുളം സൗത്ത് സ്റ്റേഷൻ സമീപം ഹോട്ടൽ സൗത്ത് റീജൻസിയിൽ നടക്കും. ജനറൽ സെക്രട്ടറി ഗുൽസാർ അഹമ്മദ് സേട്ടിന്റെ അദ്ധ്യക്ഷതയിൽ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി എറണാകുളം എം.എൽ.എ. ടി.ജെ. വിനോദ് പങ്കെടുക്കും.