മൂവാറ്റുപുഴ: ശമ്പളവും പെൻഷനും തടസപ്പെടുത്തുന്നതിനുള്ള കേന്ദ്രസർക്കാർ ശ്രമം ഉപേക്ഷിക്കുക, കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ജീവനക്കാരുടെ ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ കരിദിനം ആചരിച്ചു. പ്രതിഷേധയോഗത്തിൽ എഫ്.എസ്.ഇ.ടി.ഒ മൂവാറ്റുപുഴ മേഖലാ സെക്രട്ടറി ടി.വി.വാസുദേവൻ, കെ.ജി.ഒ.എ മൂവാറ്റുപുഴ ഏരിയ സെക്രട്ടറി ഡി. ഉല്ലാസ്, സമരസമിതി നേതാവ് കെ.കെ. ശ്രീജേഷ്, എൻ.ജി.ഒ യൂണിയൻ മൂവാറ്റുപുഴ ഏരിയാ പ്രസിഡന്റ് ഖദീജ മൊയ്തീൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എം.മുനീർ എന്നിവർ സംസാരിച്ചു.