cusat
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്‌കൂൾ ഒഫ് മാനേജ്മന്റ് സ്റ്റഡീസ് നടപ്പാക്കിയ സ്ത്രീ സംരംഭക ശാക്തീകരണ പ്രോജക്ടിന്റെ ഭാഗമായി വനിതാ സംരംഭകരുടെ ഉത്പ്പന്നങ്ങളുടെ പ്രദർശനവും വിപണനവും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്‌കൂൾ ഒഫ് മാനേജ്മന്റ് സ്റ്റഡീസ് നടപ്പാക്കിയ സ്ത്രീ സംരംഭക ശാക്തീകരണ പ്രോജക്ടിന്റെ ഭാഗമായി വനിതാ സംരംഭകരുടെ ഉത്പ്പന്നങ്ങളുടെ പ്രദർശനവും വിപണനവും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കുസാറ്റിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലാണ് പ്രദർശനം നടക്കുന്നത്. വില്ലജ് സോൺ എന്ന ഡെലിവറി പ്ലാറ്റ്ഫോമും മന്ത്രി ലോഞ്ച് ചെയ്തു. സ്ത്രീകൾ ഉണ്ടാക്കുന്ന മൂല്യ വർദ്ധിത ഉത്പ്പന്നങ്ങൾ ഈ ഡെലിവറി പ്ലാറ്റ്ഫോം വഴി ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. 27സ്ത്രീ സംരംഭകർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
കുസാറ്റ് വൈസ് ചാൻസലർഡോ.പി.ജി ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ്, നബാർഡ് ജില്ലാ ഓഫീസർ അജീഷ് ബാലു, കുസാറ്റിലെ സിൻഡിക്കേറ്റ് മെമ്പർ ഡോ. ശശി ഗോപാലൻ, അദ്ധ്യാപകരായ ഡോ.എൻ. മനോജ്, ഡോ.സാം തോമസ്, ഡോ. ജഗതി രാജ് തുടങ്ങിയവർ വിവിധ ഉത്പന്നങ്ങൾ പുറത്തി​റക്കി​.