കൊച്ചി: വനിതകളുടെ പ്രത്യേക ചികിത്സാ ആവശ്യങ്ങൾക്കായി വനിതാദിനത്തോടനുബന്ധിച്ച് 'മെഡ്-ലേഡി' എന്ന പേരിൽ പുതിയ പദ്ധതി ആവിഷ്‌കരിച്ച് ആസ്റ്റർ മെഡ്‌സിറ്റി. സംരംഭകയും കണ്ടന്റ് ക്രിയേറ്ററുമായ ഡോ. ആൽഡ ഡേവിസ് പരിപാടി ഉദ്ഘാടനം ചെയ്തു. ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും വനിതാഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്ന പദ്ധതിയാണിത്.
മടിയില്ലാതെ ആരോഗ്യപ്രശ്നങ്ങൾ ഡോക്ടർമാരോട് തുറന്നുപറയാൻ സ്ത്രീകളെ സഹായിക്കുന്ന അന്തരീക്ഷമുണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ആസ്റ്റർ മെഡ്സിറ്റി ഹെഡ് ഒഫ് ഓപ്പറേഷൻസ് ധന്യ ശ്യാമളൻ പറഞ്ഞു.
ഡോ. സൗമ്യ ജോൺ, ഡോ. ടീന ആൻ ജോയ്, ഡോ. എലിസബത്ത് സുനില, ഡോ. ടെഫി ജോസ്, നഴ്സിംഗ് മേധാവി തങ്കം രാജരത്തിനം, ധന്യ ശ്യാമളൻ എന്നിവർ പങ്കെടുത്തു.