കൊച്ചി: വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ മർദ്ദിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിലെ പ്രതികളെ എളമക്കര പൊലീസ് പിടികൂടി. കൊല്ലം സ്വദേശികളായ ഇജാസ്, നന്ദു എന്നിവരാണ് പിടിയിലായത്.

യുവാവും സുഹൃത്തുക്കളും വാടകയ്ക്ക് താമസിക്കുന്ന പോണേക്കരയിലെ വീട്ടിൽ മാർച്ച് ഒന്നിനാണ് സംഭവം. അതിക്രമിച്ചു കയറിയ പ്രതികൾ യുവാവിനെ മൃഗീയമായി മർദ്ദിക്കുകയും പണവും എ.ടി.എം കാർഡും
അടങ്ങിയ പഴ്‌സും 14,000രൂപ വിലവരുന്ന സാംസഗ് വാച്ചും കവർച്ച ചെയ്യുകയും വിലപിടിപ്പുള്ള സാധന സാമഗ്രികൾ അടിച്ച് പൊട്ടിച്ചുവെന്നുമാണ് പരാതി.