കൊച്ചി: വനിതാദിനത്തോട് അനുബന്ധിച്ച് എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ വനിതകൾക്കായി രണ്ടാഴ്ച നീണ്ടു നിൽക്കുന്ന സൗജന്യ വെൽനെസ്സ് മെഡിക്കൽ പരിശോധന സംഘടിപ്പിക്കുന്നു. പ്രശസ്ത ഗൈനക്കോളജിസ്റ്റും വിദഗ്ദ്ധ കീഹോൾ സർജനുമായ ഡോ. ജോർജ് പോൾ ഇന്നു മുതൽ 21 വരെ എല്ലാ ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലും 2 മുതൽ 4 വരെ വനിതകളെ പരിശോധിക്കും. രജിസ്ട്രേഷനും കൺസൾട്ടേഷനും സൗജന്യം. സാധാരണ ലാബ് പരിശോധനകൾ, എക്സ്‌റേ, അൾട്രാസൗണ്ട് സ്കാൻ, പാപ്‌സ്മിയർ ടെസ്റ്റ് എന്നിവയ്ക്ക് 50 ശതമാനം ഇളവുണ്ടെന്ന് ആശുപത്രി ഡയറക്ടർ ഡോ.കെ.ആർ. രാജപ്പൻ അറിയിച്ചു. രജിസ്ട്രേഷന് : 0484-2887800