മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യൂണിയനു കീഴിലെ മൂവാറ്റുപുഴ ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 8 ന് രാവിലെ മുതൽ നടത്തുമെന്ന് യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, സെക്രട്ടറി അഡ്വ.എ.കെ. അനിൽകുമാർ, ക്ഷേത്ര കമ്മിറ്റി കൺവീനർ പി.വി. അശോകൻ എന്നിവർ അറിയിച്ചു. രാവിലെ 5ന് നിർമ്മാല്യദർശനം, 5.15ന് അഭിഷേകം, 5.30ന് ഗണപതിഹോമം, 6ന് ഉഷപൂജ, തുടർന്ന് അഖണ്ഡനാമജപം, 8ന് കലശപൂജ, 9ന് കലശാഭിഷേകം, 9.30ന് ശിവങ്കൽ പ്രത്യേക പൂജകൾ, 10.30ന് മദ്ധ്യാഹ്ന പൂജ, വെെകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, രാത്രി 7.20ന് അത്താഴപൂജ, 7.30ന് ഡാൻസ്, 8ന് നാടകം, 10ന് ട്രാക്ക് ഗാനമേള. രാത്രി 12 മുതൽ ക്ഷേത്രാങ്കണത്തിൽ പിതൃതർപ്പണം ആരംഭിക്കും. ബലിതർപ്പണത്തിന് സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം പുരകൾ തയ്യാറാക്കിയിട്ടുണ്ട്. ക്ഷേത്രം മേൽശാന്തി രാജേഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ബലിയിടൽ ചടങ്ങുകൾ നടത്തുന്നത്.