കൊച്ചി: ആരോഗ്യവകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിയമനത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജിന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നിവേദനം നൽകി. സമയബന്ധിതമായി പ്രൊമോഷൻ നടക്കാത്തതിനാൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടർക്ക് നിയമനം ലഭിച്ചിട്ടില്ല. ഒക്ടോബറിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുകയാണ്. തുടർന്ന് വരുന്ന ഒഴിവുകളിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാൻ നടപടി സ്വീകരിക്കണമെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.