മൂവാറ്റുപുഴ: എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ മൂവാറ്റുപുഴ എസ്.എൻ. ബിഎഡ് കോളേജിന് മികച്ച നേട്ടം. മലയാളം ഉപന്യാസ രചനയിൽ പി.സി. അഞ്ജനയും കവിതാ രചനയിൽ കെ.ടി. ഐശ്വര്യയും ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. ലളിതഗാനത്തിൽ അളക ജയപാൽ, അക്ഷരശ്ലോകത്തിൽ പി.എൻ. പാർവതി, കഥാപ്രസംഗത്തിൽ അമൃത എസ്. നായർ, ഹിന്ദി ഉപന്യാസത്തിൽ ആഷ്നാ ജോർജ്, മോഹിനിയാട്ടത്തിൽ പി.എസ്. അഖില എന്നിവർ എ ഗ്രേഡും സ്വന്തമാക്കി.