കൂത്താട്ടുകുളം: ഇലഞ്ഞി വിസാറ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു .ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ വനിതാദിന സന്ദേശം നൽകി. പതിനൊന്നോളം വനിതകൾ വിഗ് നിർമ്മാണത്തിനുള്ള മുടി നൽകാൻ സമ്മതപത്രം നൽകി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും അദ്ധ്യാപികമാരെയും മെമന്റോ നൽകി ആദരിച്ചു. വിസാറ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ രാജു കുര്യനെ പ്രതിനിധീകരിച്ച് ഷീബ രാജു സംസാരിച്ചു.