
പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു
കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. കൊൽക്കത്തയിൽനിന്ന് ഓൺലൈനായാണ് തൃപ്പൂണിത്തുറ ടെർമിനലിൽ നിന്നുള്ള ആദ്യട്രെയിൻ 'ഗംഗ' ഫ്‌ളാഗ് ഓഫ് ചെയ്തത്.ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു.
ഭിന്നശേഷിക്കാരായ 105 കുട്ടികൾ ആദ്യയാത്രക്കാരായി. എസ്.എൻ ജംഗ്ഷൻ സ്റ്റേഷൻ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻവരെ 1.16 കിലോമീറ്ററാണ് ഇപ്പോൾ പൂർത്തിയാക്കിയത്.
ദൈനംദിന യാത്രക്കാരുടെ എണ്ണം ഒരുലക്ഷത്തിലേക്കെത്തുന്നത് പൊതുഗതാഗത സംവിധാനത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായമന്ത്രി പി. രാജീവും ഹൈബി ഈഡൻ എം.പിയും ചടങ്ങിൽ പങ്കെടുത്തു.
ആലുവ - തൃപ്പൂണിത്തുറ
* ഉദ്ഘാടന ഓഫർ
ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽവരെ 75രൂപയാണ് ടിക്കറ്റ് നിരക്ക്. ഉദ്ഘാടന ഓഫറായി 60 രൂപയ്ക്ക് സഞ്ചരിക്കാം.
* വമ്പൻ സ്റ്റേഷൻ