മൂവാറ്രുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ നേതൃത്വത്തിലെ വിവാഹപൂർവ കൗൺസലിംഗ് ക്ലാസിന്റെ 70-ാം ബാച്ച് 9,10 തിയതികളിൽ മൂവാറ്റുപുഴ ശ്രീനാരായണ കോളേജ് ഒഫ് എഡ്യൂക്കേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. 9ന് രാവിലെ 9.30ന് ഗുരുസ്മരണയോടെ കൗൺസലിംഗ് ക്ലാസിന് തുടക്കമാകും. യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ വെെസ് പ്രസിഡന്റ് പി.എൻ. പ്രഭ അദ്ധ്യക്ഷത വഹിക്കും. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ.എൻ.രമേശ്, പ്രമോദ് തമ്പാൻ, യൂണിയൻ കൗൺസിലർമാരായ എം.ആർ. നാരായണൻ, പി.ആർ. രാജു, ടി.വി. മോഹൻ, അനിൽ കാവുംചിറ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എം.എസ്. വിൽസൻ, ശ്രീനിവാസൻ മാസ്റ്റർ, യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, വനിതാ സംഘം പ്രസിഡന്റ് നിർമ്മല ചന്ദ്രൻ, സെക്രട്ടറി ഇൻ ചാർജ് ഭാനുമതി ഗോപിനാഥ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ആർ. സിനോജ്, സെക്രട്ടറി പി.എസ്. ശ്രീജിത് എന്നിവർ സംസാരിക്കും.ആശ പ്രദീപ്, ഡോ. പ്രിൻസ് സ്ലീബ, കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം.ശശി, ഫാ. ഡോ. എഡ്വേർഡ് ജോർജ് എന്നിവർ ക്ലാസെടുക്കും.
വെെകിട്ട് 4ന് സമാപന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് നിർമ്മലചന്ദ്രൻ എന്നിവർ സംസാരിക്കും.