fin
എ ആർ എം ഫിൻബുക്ക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് ഫെഡറൽ ബാങ്ക് മുൻ ചെയർമാൻ കെ പി പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു. മാത്യൂസ് ടി ജേക്കബ്, ഫ്രാൻസിസ് മാത്യു, റൂബൻ ജോസ്, അലൻ ജോസ്, അലൻ ടി ജോസ് എന്നിവർ സമീപം

കൊച്ചി: എ.ആർ.എം ഫിൻബുക്ക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് ഫെഡറൽ ബാങ്ക് മുൻ ചെയർമാൻ കെ.പി.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ലോ ആൻഡ് ലായേഴ്‌സ് സോളിസിറ്റേഴ്‌സ് മാനേജിംഗ് ഡയറക്ടർ അഡ്വ. ഫ്രാൻസിസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.

ഫിനാൻസ്, അക്കൗണ്ടിംഗ് മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സാങ്കേതിക വിദ്യയുടെയും പ്രാധാന്യം കെ.പി. പത്മകുമാർ ഊന്നിപ്പറഞ്ഞു.

ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘമാണ് ഫിൻബുക്ക് ഗ്ലോബലിന് പിന്നിൽ പ്രവർത്തിക്കുന്നത്. കൊച്ചി ആസ്ഥാനമായ ഫിനാൻസ്, അക്കൗണ്ടിംഗ് ഔട്ട്‌സോഴ്‌സിംഗ് സ്റ്റാർട്ടപ്പാണ് ഫിൻബുക്ക് ഗ്ലോബൽ. ബുക്ക് കീപ്പിംഗ്, അക്കൗണ്ടിംഗ്, സി.എഫ്.ഒ സേവനങ്ങൾ എന്നിവയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.