
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ അടിയ്ക്കടിയുണ്ടാകുന്ന തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി ജഡ്ജിമാർ ഇന്ന് പ്രദേശം സന്ദർശിക്കും. വിഷയം പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരാണ് കാര്യങ്ങൾ കണ്ടറിയാൻ ബ്രഹ്മപുരത്ത് നേരിട്ടെത്തുന്നത്. ബ്രഹ്മപുരത്ത് കഴിഞ്ഞവർഷമുണ്ടായ വൻ തീപിടിത്തത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും ബ്രഹ്മപുരത്ത് അഗ്നിബാധയുണ്ടായ സാഹചര്യത്തിലാണ് ജഡ്ജിമാരുടെ സന്ദർശനം.