കടവന്ത്ര: സഹോദരൻ അയ്യപ്പന്റെ 56-ാമത് ചരമദിനവാർഷികം മട്ടലിൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ്, കടവന്ത്ര എസ്.എൻ.ഡി.പി യോഗം ശാഖ, ശ്രീനാരായണ സേവാസംഘം എന്നിവ ആചരിച്ചു. കടവന്ത്രയിലെ സഹോദര പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടന്നു.
എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൺസിലർ കെ.കെ. മാധവൻ, ശാഖാ പ്രസിഡന്റ് ജവഹരി നാരായണൻ, സെക്രട്ടറി ടി.എൻ. രാജീവ്, ക്ഷേത്ര ട്രഷറർ പി.വി. സാംബശിവൻ, എൻ.ഡി ബാബു, എ.എം. ദയാനന്ദൻ, ടി.പി. അജിത്, ശിവാനന്ദൻ കോമളാലയം, ഇ.കെ. ഉദയകുമാർ എന്നിവർ പങ്കെടുത്തു.

സേവാസംഘം രക്ഷാധികാരി പ്രൊഫ. എം.കെ. സാനു, പ്രസിഡന്റ് എൻ.ഡി. പ്രേമചന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗം ഡോ. എം.പി. ദിലീപ്, ശ്രീനാരായണ സേവാ വനിതാ സംഘം സെക്രട്ടറി ലീല പരമേശ്വരൻ, വൈസ് പ്രസിഡന്റ് ഷാലി വിനയൻ, എസ്.എൻ.വി. സദനം സെക്രട്ടറി എം.ആർ. ഗീത എന്നിവരും പുഷ്പാർച്ചന നടത്തി.