തൃപ്പൂണിത്തുറ: കനിവ് പാലിയേറ്റീവ് കെയർ (തൃപ്പൂണിത്തുറ വെസ്റ്റ്) സേവന പ്രവർത്തനങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര വനിതാദിനത്തിൽ ഗവ. ആർ.എൽ.വി മ്യൂസിക് കോളേജിൽ വച്ച് രാവിലെ 9 ന് വനിതകളുടെ രക്തദാന ക്യാമ്പും വനിതാ ദിനാചരണവും സംഘടിപ്പിക്കും. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്യും. സീരിയൽ താരം സ്നേഹ ശ്രീകുമാർ, ഡോ. എൻ. ലജിത, പ്രൊഫ. സുമയ്യ ഖാലിദ്, ഗോപിക സുരേഷ് എന്നിവരുടെ വിവിധ സെഷനുകൾ നടക്കും. രജിസ്റ്റർ ചെയ്യാൻ: 96 610 00115, 9447577575,