ആലുവ: ശാസ്ത്രീയ പഠനം നടത്താതെ പെരിയാറിൽ നിന്ന് വ്യവസായികാവശ്യത്തിന് കുടിവെള്ളം കൊണ്ടുപോകാനുള്ള കിൻഫ്ര വ്യാവസായിക കുടിവെള്ള പദ്ധതിക്കെതിരെ എടത്തല പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയം വോട്ടിനിട്ട് തള്ളി. ഭരണപക്ഷമായ എൽ.ഡി.എഫിലെ അംഗങ്ങൾ പദ്ധതിയെ അനുകൂലിച്ചതാണ് പ്രമേയം പരാജയപ്പെടാൻ കാരണം.

ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തോട് മുഖംതിരിക്കുന്ന ഭരണസമിതിക്കെതിരെ

പ്രതിപക്ഷം പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പ്രതിപക്ഷ നേതാവ് എൻ.എച്ച്. ഷബീർ, ടി.എം. അബ്ദുൾ കരീം, ഷൈനി ടോമി, ഹസീന ഹംസ, ഫെസീന അൻസാർ, ജസീന്ത ബാബു, ജാസ്മിൻ മുഹമ്മദ്, കെ.പി. അംബിക തുടങ്ങിയവർ സംസാരിച്ചു.