തൃപ്പൂണിത്തുറ: തെക്കൻ പറവൂർ ശ്രീയോഗേശ്വര മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം 8, 9 തീയതികളിൽ ക്ഷേത്രം തന്ത്രി മനയത്താറ്റ്മന ചന്ദ്രശേഖരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഉപദേഷ്ടാവ് ആമേട മംഗലത്ത്മന ശ്രീധരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി ശ്രീകൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. വെള്ളിയാഴ്ച നവകം, പഞ്ചഗവ്യം, ഉമാ മഹേശ്വര പൂജ, രാത്രി 7 മുതൽ വിശേഷാൽ പൂജകൾ, ശ്രീയോഗേശ്വര ഭജനസമിതിയുടെ ഭജന. ശനിയാഴ്ച്ച വെളുപ്പിന് 5 മുതൽ ബലിതർപ്പണം ആറാട്ട്കടവിൽ നടക്കും