union

കൊച്ചി : ശിവഗിരി മഠത്തിലെ സ്വാമി വിശുദ്ധാനന്ദ നയിക്കുന്ന സർവമത സമ്മേളനത്തിന്റെ ശതാബ്ദി സന്ദേശയാത്രയ്ക്ക് എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. യൂണിയൻ അതിർത്തിയായ കുമ്പളത്ത് വച്ച് യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ സ്വാമിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. 15 ശാഖകളിലെ ഭാരവാഹികളും സ്വാമിയെ സ്വീകരിച്ചു. യൂണിയൻ, ശാഖാ ഭാരവാഹികളുടെ അകമ്പടിയോടെ വൈറ്റില ജംഗ്ഷനിലെത്തിച്ച സന്ദേശയാത്രയുടെ സ്വീകരണ ചടങ്ങിൽ യൂണിയൻ കൺവീനർ എം.ഡി.അഭിലാഷ് സ്വാമിയെ ഷാൾ അണിയിച്ചു.

യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ.മാധവൻ, എൽ.സന്തോഷ്, ടി.എം.വിജയകുമാർ, വനിത സംഘം ചെയർപേഴ്സൺ ഭാമ പത്മനാഭൻ, കൺവീനർ വിദ്യാ സുധീഷ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിനോദ് വേണുഗോപാൽ, സെക്രട്ടറി ശ്രീജിത്ത് ശ്രീധർ, വൈസ് പ്രസിഡന്റ് ഷാൽവി ചിറക്കപ്പടി, ജോയിന്റ് സെക്രട്ടറി ധനേഷ് മേച്ചേരിയിൽ, കമ്മിറ്റി അംഗം വൈഷ്ണവ് തുടങ്ങിയവർ പങ്കെടുത്തു.