തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീമഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം ക്ഷേത്രം തന്ത്രി ദിനേശൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ 7, 8 തീയതികളിൽ നടക്കും.

ഇന്ന് രാവിലെ 8 ന് നവകം, പഞ്ചഗം, തുടർന്ന് കലശാഭിഷേകം, വൈകിട്ട് 6.30 ന് ദീപാരാധന.

നാളെ രാവിലെ 6 ന് ഗണപതി ഹോമം, 7 ന് ശിവപുരാണ പാരായണം, 12 ന് അന്നദാനം, വൈകിട്ട് 5ന് സംഗീതാർച്ചന, 6.30 ന് ചുറ്റുവിളക്ക്, 7.30 ന് ഓട്ടൻ തുള്ളൽ 9.30 ന് തിരുവാതിരക്കളി, 11 ന് അഷ്ടാഭിഷേകം, 11.45 ന് ശിവരാത്രി പൂജ.