കാലടി: സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ അയ്യമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗത്വ കാർഡ് വിതരണവും അനുമോദന സമ്മേളനവും നടത്തി. അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.പി. സുഭാഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനതല പഞ്ചഗുസ്തി മത്സരം ജൂനിയർ വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ അന്ന റോയിയെ പി.പി. സുഭാഷ് മൊമന്റോ നൽകി അനുമോദിച്ചു. അസോസിയേഷൻ അയമ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് എനമക്കൽ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.വി. പൗലോസ്, അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി.യു.ജോമോൻ കാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു. മേഖലാ പ്രിസിഡന്റ് എം.പി. മോഹനൻ, പൗലോസ്, ജോസ് സജി, വേലായുധൻ എന്നിവർ സംസാരിച്ചു.