പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയിലെ പി.എം.എ.വൈ ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃസംഗമവും ഇരുന്നൂറാമത് വീടിന്റെ താക്കോൽദാനവും നഗരസഭാ ചെയർമാൻ ബിജു ജോൺ ജേക്കബ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സാലിദാ സിയാദ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ടി.എം. സക്കീർ ഹുസൈൻ,സി.കെ. രാമകൃഷ്ണൻ, അഭിലാഷ് പുതിയേടത്ത്, മിനി ജോഷി, ബീവി അബൂബക്കർ, റഷീദ ലത്തീഫ്, കെ.സി. അരുൺകുമാർ, നഗരസഭാ സെക്രട്ടറി കവിത എസ്.കുമാർ, സി.ഡി.എസ് ചെയർപേഴ്സൺ ജാസ്മിൻ ബഷീർ എന്നിവർ സംസാരിച്ചു