മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമ്മല കോളേജും സംസ്ഥാന ചലച്ചിത്ര അക്കാഡമിയും മൂവാറ്റുപുഴ ഫിലിം സൊസെറ്റിയും സംയുക്തമായി സംഘടിപ്പിച്ച കേരളീയം ചലച്ചിത്രോത്സവം സംഗീത സംവിധായകനും നടനുമായ ഡോ. ശ്രീവത്സൻ ജെ .മേനോൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രാഫ. ഡോ. കെ. വി. തോമസ് അദ്ധ്യക്ഷത വഹിച്ചു. മലയാള വിഭാഗം മേധാവി ഫാ. ഫ്രാൻസിസ് കോലോത്ത്, സംസ്കൃത വകുപ്പ് മേധാവി ഡോ.പി.വി. സനീഷ്, ഡോ.ജി. സുജിത ചലച്ചിത്ര അക്കാഡമി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പ്രകാശ് ശ്രീധർ എന്നിവർ സംസാരിച്ചു.

.