കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഗവ. എൽ.പി സ്കൂളുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണോദ്ഘാടനം പ്രസിഡന്റ് റസീന പരീത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് അനു അച്ചു അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. വിശ്വപ്പൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.പി. വർഗീസ്, സി.ആർ. പ്രകാശ്, സോണിയ മുരുകേശൻ എന്നിവർ സംസാരിച്ചു.