
തൃപ്പൂണിത്തുറ: തെക്കൻ പറവൂർ സെന്റ് ജോൺസ് സീനിയർ സെക്കൻഡറി സ്കൂളിൽ ഗ്രാന്റ് പേരന്റ്സ് ദിനം 'റിജോയ്സ്' സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. മനോജ് വർഗീസ് തുരുത്തേൽ അദ്ധ്യക്ഷനായി. ഹവ്വാമ്മ, വി.ഡി. ജോൺ, സ്കൂൾ മാനേജർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. അസി. മാനേജർ വി.വൈ. തോമസ്, അക്കാഡമിക് പ്രിൻസിപ്പൽ സൂസി ചെറിയാൻ, പ്രിൻസിപ്പൽ പി. ധന്യ, പി.ടി.എ പ്രസിഡന്റ് ബെന്നി ഔസേപ്പ്, മലയാളം മേധാവി ആശ എന്നിവർ സംസാരിച്ചു. കുട്ടികൾ അവരുടെ മുത്തശ്ശി, മുത്തച്ഛന്മാർക്ക് പൂച്ചെണ്ടുകൾ നൽകി പാദം നമസ്കരിച്ചു. പ്രായമായവരുടെ കലാപരിപാടികളും സംഘടിപ്പിച്ചു.