കുറുപ്പംപടി: കുറുപ്പംപടി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ "പറവകൾക്ക് ഒരു പാനപാത്രം "സൗജന്യ മൺപാത്ര വിതരണ പദ്ധതിയുടെ ഉദ്ഘാടനം മലയാറ്റൂർ ഡി.എഫ്.ഒ കുറ ശ്രീനിവാസ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. വി.കെ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കോടനാട് റേഞ്ച് ഓഫീസർ ജിയോ ബേസിൽ, ഡയറ്റ് സീനിയർ അദ്ധ്യാപിക ഡോ.ഇന്ദു, ബാങ്ക് സെക്രട്ടറി എൻ. ജയപ്രകാശ്, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ഉഷാദേവി ജയകൃഷ്ണൻ, അഡ്വ.ടി.എസ്. സദാനന്ദൻ കെ.ഒ. തോമസ്, ഒ.കെ. രവി, ജിനീഷ് തങ്കപ്പൻ, പി.കെ. ബാബു എന്നിവർ സംസാരിച്ചു.