പറവൂർ: പറവൂർ സബ് ട്രഷറി ഓഫീസ് പഴയ റെസ്റ്റ് ഹൗസിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നേരിട്ടെത്തി വിലയിരുത്തി. അടുത്ത തിങ്കളാഴ്ച മുതൽ ട്രഷറി ആരംഭിക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ജില്ലാ ട്രഷറി ഓഫീസ് വിശദീകരിച്ചു. കൗണ്ടറുകളും മറ്റും സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് തുക കൂടുതലായതിനാൽ മറ്റു ട്രഷറികളിൽ നിന്ന് കൗണ്ടറുകൾ കൊണ്ടുവന്നാണ് സ്ഥാപിക്കുന്നത്. ട്രഷറി ഓഫീസ് വാടകയായി 15,412 രൂപ പ്രതിമാസം ജില്ലാ ട്രഷറി ഓഫീസ് പൊതുമരാമത്ത് വകുപ്പിന് നൽകാൻ തീരുമാനമായതായും പ്രതിപക്ഷനേതാവ് അറിയിച്ചു.