കൊച്ചി: ചുമട്ടുതൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കാൻ തൊഴിലാളികൾക്ക് അനുകൂലമായി നിയമനിർമ്മാണം നടത്തണമെന്ന് ഹെഡ് ലോഡ് ആൻഡ് ജനറൽ മസ്ദൂർ സംഘം (ബി.എം.എസ്) ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കേരള പ്രദേശ് ഹെഡ്ലോഡ് ആൻഡ് ജനറൽ മസ്ദൂർ ഫെഡറേഷൻ ട്രഷറർ വി.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു യൂണിയൻ പ്രസിഡന്റ് ധനീഷ് നീറിക്കോട് അദ്ധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി വി.കെ. അനിൽകുമാർ (പ്രസിഡന്റ്), പി.എ. അഫ്‌സൽ, കെ.എ. ആനന്ദ്, പി.എസ്. ബെന്നി, എ.സി. അഭിലാഷ്, പ്രജീഷ് മൂവാറ്റുപുഴ, പി.സി. പ്രദീപ്, ഒ.എസ്. ദിവാകരൻ (വൈസ് പ്രസിഡന്റുമാർ), അനുരാജ് പായിപ്ര (ജനറൽ സെക്രട്ടറി), സനോജ് തേവയ്ക്കൽ, സജിമോൻ പിറവം, പി.വി. റെജിമോൻ, വി.വി. വിനീത്, സജീവ് മലയിൻകീഴ്, ടി.വി, വിപിൻ, എം.കെ. ബിനു (ജോ. സെക്രട്ടറിമാർ) ടി.കെ. സുമേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.