പറവൂർ: ചേന്ദമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ വടക്കുംപുറം അമ്പലകടവിൽ നിന്ന് സുരേന്ദ്രൻ റോഡുവരെയുള്ള പെരിയാറിന്റെ തീരം ചിറകെട്ടി സംരക്ഷിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി സുരേഷ്, ഷൈജ സജീവ്, ജോമി ജോസി, വിപിൻ, ചേന്ദമംഗലം വാല സമാജം പ്രസിഡന്റ് സതീഷ്, സെകട്ടറി ഭാസ്കരൻ തുടങ്ങിയവർ പങ്കെടുത്തു.