ആലങ്ങാട്: കരുമാല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ഉൾപ്പടെയുള്ളവരെ കൂട്ടമായി സ്ഥലം മാറ്റിയ തീരുമാനത്തിന് സ്റ്റേ. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവ് സ്റ്റേ ചെയ്തത്.

ചൊവ്വാഴ്ചയാണ് ഹെൽത്ത് ഇൻസ്‌പെക്ടർ, നാല് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, പബ്ലിക് ഹെൽത്ത് നഴ്‌സ് എന്നിവരെ ജില്ലാ മെഡിക്കൽ ഓഫീസർ സ്ഥലം മാറ്റിയത്. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പടെ ഡി.എം.ഒയുടെ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. മന്ത്രിക്ക് ഉൾപ്പെടെ പരാതിയും നൽകി. തുടർന്നാണ് എച്ച്.ഐയും കൂട്ടരും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചത്.